മാർക്കറ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റുക; നഗരത്തിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വടകര സിറ്റിസണ്‍സ് കൗൺസിൽ
വടകര: വടകര നഗരത്തിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വടകര സിറ്റിസണ്‍സ് കൗൺസിൽ നഗരത്തില്‍ സായാഹ്ന ധർണ നടത്തി. നഗരസഭയിലെ പൗരൻമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നഭ്യർഥിച്ച് നഗരസഭാധികൃതർക്ക് നൽകിയ നിവേദനത്തിന്റെ തുടർച്ചയായാണ് ബുധനാഴ്ച വൈകീട്ട് 4.30ന് വടകര അഞ്ചുവിളക്ക് ജങ്ഷന് സമീപത്ത് ധർണ നടത്തിയത്.
പ്രസിഡന്റ് ഇ. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ടൗണിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കുക, തെരുവ് നായ ശല്യത്തിന് പരിഹാരം കാണുക, വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ നടപടി സ്വീകരിക്കുക, മാർക്കറ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റുക, ആവിത്തോട് മാലിന്യപ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൗണ്‍സില്‍ നിവേദനം നല്‍കിയത്.
വൈസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. ടി.കെ രാമദാസ്, എം.പ്രകാശൻ, കെ.കെ. മഹമൂദ്, രാജൻ കായക്ക, ടി. ശ്രീധരൻ, വി. മുസ്തഫ, കെ.പി. പ്രദീപ്കുമാർ, ബാലറാം മാവള്ളി തുടങ്ങിയവർ സംസാരിച്ചു.
Description: Vadakara Citizen Council pointed out various problems in the city.