നിരന്തര പരിശീലനത്തിലൂടെ കഴിവുറ്റ കരാറുകാരെ വാർത്തെടുക്കുക; ഇ.സി.സി.ഐ വടകര ചാപ്റ്ററിന് തുടക്കം


വടകര: നിർമാണമേഖലയിലെ പുത്തൻ കൂട്ടായ്മയായ എമിനെന്റ് കോൺട്രാക്ടേഴ്‌സ് ആൻഡ് കൺസൽട്ടന്റ്സ് ഇന്റർനാഷണലിന്റെ (ഇ.സി.സി.ഐ.) വടകര ചാപ്റ്റർ രൂപവത്കരിച്ചു. അനിൽ കൃഷ്ണ ചാപ്റ്റർ പ്രസിഡന്റായും രവീന്ദ്രനാദ് വിദ്യാഭ്യാസ വിഭാഗം വൈസ് പ്രസിഡന്റായും സിജീഷ് കെ.ടി സെക്രട്ടറി ആയും ചുമതലയേറ്റു.

ഒപ്പം 30 കോൺട്രാക്ടർമാരും കൺസൾട്ടന്റുമാരും പുതിയ അംഗങ്ങളായി പ്രതിജ്ഞചൊല്ലി. ചടങ്ങില്‍ മുൻസിപ്പൽ അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുദീപ് തൊടുപുഴ മുഖ്യാതിഥിയായിരുന്നു.

ക്ലസ്റ്റർ കോച്ച് സി.പി ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പുറമേരി പഞ്ചായത്ത് ഓവർസിയർ പ്രവീൺകുമാർ, ആർക്കിടെക്ട് പി.പി. വിവേക്, എം.നിഷാൻ, ഷൗക്കത്ത് അലി എരോത്ത്, പി.ടി ദീപേഷ് എന്നിവർ സംസാരിച്ചു.

നിരന്തര പരിശീലനത്തിലൂടെ പരസ്പരം പ്രചോദനം നൽകി നിർമാണമേഖലയിൽ കഴിവുറ്റ കരാറുകാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഇ.സി.സി.ഐ.