വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; വിജയകിരീടം അഴിയൂര്‍ പഞ്ചായത്തിന്
അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ 312 പോയിന്റുമായി അഴിയൂർ പഞ്ചായത്ത് ജേതാക്കളായി. 234 പോയിന്റുമായി ചോറോട് പഞ്ചായത്ത് രണ്ടാംസ്ഥാനം നേടി. സ്പോർട്സ്, കല വിഭാഗങ്ങളിൽ യഥാക്രമം ഒന്നാംസ്ഥാനം അഴിയൂരിനും, രണ്ടാംസ്ഥാനം ചോറോടിനും ലഭിച്ചു.
മികച്ചക്ലബ്ബായി ചോമ്പാല നടുച്ചാൽ യുവധാരയെ തിരഞ്ഞെടുത്തു. കായികയിനത്തിൽ പുരുഷവിഭാഗത്തിൽ മുഹമ്മദ് ഷാഫിൽ (ചോറോട്), വനിതാവിഭാഗത്തിൽ പി.കെ. സജീല (അഴിയൂർ), സീനിയർ ബോയ്സ് അനഘ് യു.കെ. (അഴിയൂർ), സിനിയർ ഗേൾസ് നിയ കൃഷ്ണ (ചോറോട്) എന്നിവർ വ്യക്തിഗതചാമ്പ്യന്മാരായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം സത്യൻ അധ്യക്ഷത വഹിച്ചു. ശശികലാ ദിനേശൻ, കെ.പി സൗമ്യ, നുസൈബ മൊട്ടേമ്മൽ, ബിന്ദു കെ.പി, വി. മധുസൂദനൻ, ജി.സ്വപ്ന എന്നിവർ സംസാരിച്ചു.
Description: Vadakara Block Panchayat Kerala Festival; Azhiyur Panchayat won