വടകര ബ്ലോക്ക് പഞ്ചായത്ത് സിഡിഎംസിയില്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു


വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് സിഡിഎംസിയില്‍ (കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‍മെന്റ് സെന്റർ) റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എംഫില്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി അല്ലെങ്കില്‍ പിജിഡിആര്‍പി.

ആര്‍സിഐ രജിസ്‌ട്രേഷനോടൊപ്പം നിശ്ചിത യോഗ്യതയുള്ളവരുടെ അപേക്ഷ, ബയോഡാറ്റ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9496981879.