വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; മുൻ മാനേജർ മധ ജയകുമാറിനായി അന്വഷണം ഉർജിതമാക്കി പോലിസ്


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പോലിസ്. മുൻ മാനേജർ മധ ജയകുമാറിനായിസംസ്ഥാനത്തിന് പുറത്ത് അന്വഷണം കാര്യക്ഷമമായി നടക്കുന്നുണ്ട്. ഡിസിപിയുടെ മേൽനോട്ടത്തിലുള്ള സംഘം ഇന്ന് മുതൽ അന്വേഷണ ചുമതല ഏറ്റെടുത്തു.

മധ ജയകുമാർ ഇന്നലെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ബാങ്കിൽ സ്വർണം പണയം വച്ചത് സ്വകാര്യ പണമിടപാട് സ്ഥാപനമാണ്. സോണൽ മാനേജരുടെ നിർബന്ധത്തിനു വഴങ്ങി സ്വകാര്യ പണമിടപാടു സ്ഥാപനത്തിൻ്റെ സ്വർണത്തിനു മേൽ ക്രമ വിരുദ്ധമായി ലോൺ നൽകിയെന്നാണ് മധ ജയകുമാറിൻ്റെ വിശദീകരണം. പലരുടെ പേരിൽ ഒരു കോടി രൂപ വരെ ലോൺ നൽകിയിട്ടുണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ട്.

അതേ സമയം ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട പണയ സ്വർണം യഥാർത്ഥത്തിൽ സ്വർണം തന്നെയാണോ എന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. നഷ്ടപ്പെട്ട 26 കിലോ സ്വർണം എവിടെയെന്ന് മധ ജയകുമാറിനെ കണ്ടെത്തിയാൽ മാത്രമേ വ്യക്തമാവുകയുള്ളു.