വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; മുൻ മാനേജർ കവർന്ന സ്വർണത്തിലെ നാലര കിലോ കണ്ടെത്തി


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണതട്ടിപ്പ് കേസ് പ്രതി മുൻ മാനേജർ മധ ജയകുമാർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്‌നാട് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ബാങ്കില്‍ പണയം വെച്ചതായിരുന്നു സ്വര്‍ണം.

ബാങ്കില്‍ ജോലി ചെയ്യുന്ന കാര്‍ത്തി എന്നയാളുമായി ചേര്‍ന്നാണ് സ്വര്‍ണം ഇവിടെ പണയം വച്ചത്. മധ ജയകുമാറും കാര്‍ത്തിയും സുഹൃത്തുക്കളാണെന്നാണ് വിവരം. തട്ടിപ്പ് നടത്തി കവര്‍ന്ന 26 കിലോ സ്വര്‍ണത്തില്‍ 21.5 കിലോ സ്വര്‍ണമാണ് ഇനി കണ്ടെത്താനുള്ളത്. ബാക്കി വരുന്ന സ്വര്‍ണവും തമിഴ്‌നാട്ടിലെ വിവിധ ബാങ്കുകളിലായി പണയം വെച്ചതായാണ് വിവരം.

പണയം വെച്ച് കിട്ടിയ പണം മധ ജയകുമാര്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി ഉപയോഗിച്ചതായാണ് പുറത്തുവരുന്ന വിവരം. ട്രേഡിങ്ങില്‍ ഇയാളുടെ ഭാര്യുയും, സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനും പങ്കുണ്ടെന്നാണ്‌
സൂചന.

Description: Vadakara Bank of Maharashtra gold fraud case; Four and a half kilos of stolen gold recovered