വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതി മധ ജയകുമാറിനെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണതട്ടിപ്പ് കേസിലെ പ്രതി മധ ജയകുമാറിനെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി. 6 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് കഴിഞ്ഞതിനെത്തുടർന്നാണ് പോലീസ് മജിസ്ട്രേറ്റിന് മുൻപാകെ മധ ജയകുമാറിനെ ഹാജരാക്കിയത്.

പ്രതിയെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. വടകര മജിസ്ട്രേറ്റ് അവധിയിലായതിനാൽ പയ്യോളി മജിസ്ട്രേറ്റ് മുൻപാകെയാണ് പ്രതിയെ ഹാജരാക്കിയത്.

ഇതുവരെയുള്ള അന്വേഷണത്തിൽ ബാങ്കിൽ നിന്നും നഷ്ടപ്പെട്ട 26 കിലോ പണയ സ്വർണത്തിൽ അഞ്ചര കിലോയോളം പോലീസ് കണ്ടെത്തി. തുടരന്വേഷണത്തിനും തൊണ്ടിമുതലായ സ്വർണം കണ്ടെത്തുന്നതിനും വേണ്ടി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അന്വേഷണസംഘം കോടതിയിൽ ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് വിവരം .

Description: Vadakara Bank of Maharashtra gold fraud case; After the custodial period expired, the accused Madha Jayakumar was produced before the Magistrate