വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണതട്ടിപ്പ് കേസ്; 8 കിലോ 800 ഗ്രാം സ്വര്‍ണം കൂടി കണ്ടെടുത്തു


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വര്‍ണതട്ടപ്പില്‍ എട്ട് കിലോ 800 ഗ്രാം സ്വര്‍ണം കൂടി അന്വേഷണസംഘം കണ്ടെടുത്തു. തമിഴ്‌നാട്ടിലെ ബാങ്കുകളില്‍ പണയപ്പെടുത്തിയ സ്വര്‍ണം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്.

തിരുപ്പൂരിലെ ഡി.ബി.എസ്, സി.എസ്.ബി ബാങ്കുകളിലെ അഞ്ച് ശാഖകളിലായി പണയം വെച്ചതായിരുന്നു സ്വര്‍ണം. കേസിലെ പ്രതിയായ ബാങ്കിലെ മുന്‍ മാനേജര്‍ മധാ ജയകുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ട് ബാങ്കുകളിലുമായി ഇയാളുടെ ബിനാമികളായ
മുപ്പതോളം ആളുകളുടെ പേരിലാണ് സ്വര്‍ണം പണയപെടുത്തിയത്‌.

കസ്റ്റഡിയിലെടുത്ത സ്വര്‍ണം തിങ്കളാഴ്ച വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. മൊത്തം 26.244.20 കിലോഗ്രാം പണയ സ്വര്‍ണാണ് വടകര ശാഖയില്‍ നിന്നും പ്രതി കവര്‍ന്നത്. ഇതില്‍ ഏഴ് കിലോ 50 ഗ്രാം സ്വര്‍ണം നേരത്തെ തന്നെ കണ്ടെടുത്തിരുന്നു. മൊത്തം 15 കിലോ 850 ഗ്രാം സ്വര്‍ണം ഇതിനോടകം കണ്ടെത്തിരുന്നു.

പ്രതിയ മധാ ജയകുമാറിനെ ബിനാമി ഇടപാടിനായി സഹായിച്ച കാര്‍ത്തിക് എന്നയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. എസ്.ഐമാരായ ബിജു വിജയന്‍, മനോജ് കുമാര്‍, ജില്ലാ ക്രൈംബ്രാഞ്ച് എ.എസ്.ഐ മാരായ സുരേഷ്, അനില്‍, സന്തോഷ്, നിധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Description: Vadakara Bank of Maharashtra gold fraud case; 8 kg 800 grams of gold was also recovered