മഹിളാമോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന അടക്കാതെരു പാറക്കല്‍ ചന്ദ്രിക അന്തരിച്ചു
വടകര: മഹിളാമോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടും, നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന അടക്കാതെരു പാറക്കല്‍ ചന്ദ്രിക അന്തരിച്ചു. വടകര പാര്‍ത്ഥാസ് കോളേജ് അധ്യാപികയായിരുന്നു.
ഭര്‍ത്താവ്: ബാലകൃഷ്ണന്‍ (വടകര പാര്‍ത്ഥാസ് കോളേജ്)
മക്കള്‍: ഷാജി ബാലകൃഷ്ണന്‍, പരേതനായ ഷിബു ബാലകൃഷ്ണന്‍.
മരുമക്കള്‍: വിജിത ഷാജി, രേഷ്മ ഷിബു.
സഹോദരങ്ങള്‍ സുരേന്ദ്രന്‍, രുക്മിണി, ശോഭ, സജീന്ദ്രന്‍, നിഷ, ജയന്‍.
സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍.
Description: Vadakara Atakatheru Parakal Chandrika passed away