ഇനി റെയില്‍വേ സ്‌റ്റേഷനിലിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട; സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കാന്‍ റെയില്‍വേ, വടകര, കോഴിക്കോട് സ്‌റ്റേഷനുകളിലും ഈ സൗകര്യം
വടകര: തീവണ്ടിയിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കോഴിക്കോട്, വടകര അടക്കമുള്ള റെയില്‍വേ സ്‌റ്റേഷനുകളിലാണ് റെയില്‍വേ ഈ സൗകര്യം കൊണ്ടുവരുന്നത്. ഇതിനായി മംഗളൂരുവില്‍ കരാര്‍ നല്‍കി.
കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. വാഹനം വാടകയ്ക്ക് ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ് ലൈസന്‍സ് എന്നീ രേഖകളുടെ പരിശോധനയുണ്ടാവും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും.

പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, കോഴിക്കോട്, തിരൂര്‍, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍ എന്നീ സ്‌റ്റേഷനുകളിലാണ് ഈ സൗകര്യമുണ്ടാവുക.
Summary: Vadakara and Kozhikode railway stations to rent scooters