വാചാലിക്കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല നാടിന് സമർപ്പിച്ചു; വായനശാല നിർമിച്ചത് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 12 ലക്ഷം രൂപ ചെലവിൽ
മുക്കാളി: വാചാലിക്കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല നാടിന് സമർപ്പിച്ചു.
കെ കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ കെ രമ എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ ചെലവിലാണ് വായനശല നിർമ്മിച്ചത്.
ശ്രീധരൻ എ.ടി അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കൈപ്പാട്ടിൽ ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.കോട്ടയിൽ രാധാകൃഷ്ണൻ , പ്രമോദ് മാട്ടാണ്ടി, പി കെ പ്രീത, കവിത അനിൽകുമാർ, താലൂക്ക് ലൈബ്രറി സെക്രട്ടറി ജനാർദ്ദനൻ മാസ്റ്റർ. ലൈബ്രറി കൗൺസിൽ മെമ്പർ പി പി ശ്രീധരൻ, ടിടി പത്മനാഭൻ, തുടങ്ങിയവർ സംസാരിച്ചു.

ഉൽഘാടനത്തിന് ശേഷം രംഗീഷ കടവത്തിന്റെ പ്രഭാഷണവും നാട്ടിലെ കലാകാരന്മാരുടെ ഗാനമേളയും അരങ്ങേറി.