നാടിന് അക്ഷര വെളിച്ചമാകും; ചോമ്പാലയിൽ വാച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല കെട്ടിടം നാടിന് സമർപ്പിച്ചു
ചോമ്പാല: വാച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല കെട്ടിടം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല പ്രസിഡന്റ് ശ്രീധരൻ എ.ടി അധ്യക്ഷത വഹിച്ചു. കെ.കെ രമ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് വായനയാല കെട്ടിടം നിർമ്മിച്ചത്.
ലൈബ്രറിയുടെ മുൻകാല പ്രവർത്തകരായ പരേതരായ മഞ്ഞക്കര ബാലൻ, ആശാരിന്റവിടെ കുമാരൻ, ലൈബ്രറിക്ക് സൗജന്യമായി സ്ഥലം നൽകിയ നാട്ടിലെ പൊതു പ്രവർത്തകനുമായിരുന്ന വാച്ചാലി കുഞ്ഞിക്കണ്ണൻ എന്നിവരുടെ ഫോട്ടോകൾ ലൈബ്രറി ഹാളിൽ എം.എൽ.എ അനച്ചാദനം ചെയ്തു. ലൈബ്രറിയിലെ ഏറ്റവും മികച്ച വായനക്കാരായ ധ്യാൻ കൃഷ്ണ, ജിൻസി സുധീഷ് എന്നിവർക്ക് താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി ജനാർദ്ദനൻ മാസ്റ്റർ ഉപഹാരം നൽകി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ, മെമ്പർമാരായ
പി.കെ പ്രീത, കവിത അനിൽകുമാർ, താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി ജനാർദ്ദനൻ മാസ്റ്റർ. ലൈബ്രറി കൗൺസിൽ മെമ്പർ പി.പി ശ്രീധരൻ,
ടി.ടി പത്മനാഭൻ, പി ബാബുരാജ്, സുജിത്ത് പുതിയോട്ടിൽ, പ്രകാശൻ പി.കെ, രാജൻ മാസ്റ്റർ, ഹാരിസ് മുക്കാളി, വി.പി പ്രകാശൻ, വിപിൻ മാസ്റ്റർ, എം കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി സ്വാഗതം പറഞ്ഞു. ലൈബ്രറി സെക്രട്ടറി കൈപ്പാട്ടിൽ ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാലൻ മാട്ടാണ്ടി നന്ദിയു പറഞ്ഞു. തുടർന്ന് ‘മികച്ച രക്ഷകർത്താവ് എങ്ങനെയാകാം’ എന്ന വിഷയത്തിൽ രംഗീഷ് കടവത്ത് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പ്രാദേശിക കലാകാരന്മാരുടെ കരോക്കെ ഗാനമേളയും അരങ്ങേറി.
Summary: The land will become a literal light; Vachali Kunhikannan memorial library building at Chompala was dedicated to the nation