വടകരയടക്കം വിവിധ കോളേജുകളില്‍ സീറ്റൊഴിവ്; അറിയാം വിശദമായി


പേരാമ്പ്ര: ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജനൽ സെന്ററിൽ എംസിഎ പ്രോഗ്രാമിന് – ജനറൽ/ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. 9ന് സെന്ററിൽ നേരിട്ടു ഹാജരാകണം. ഇതുവരെ അപേക്ഷിക്കാത്തവർക്കും പ്രവേശനം നേടാം. വിവരങ്ങൾക്ക് 9961039127, 0496 2991119.

വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ എംസിഎ, എംഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. 11നു രാവിലെ 11ന് സെന്ററിൽ ഹാജരാകണം. വിവരങ്ങൾക്ക്: 9446993188, 9447150936.

Description: Vacancy of various colleges including Vadakara; Know in detail