വടകരയിലെ വിവിധ കോളേജുകളില്‍ സീറ്റൊഴിവ്; വിശദമായി നോക്കാം


വടകര: മടപ്പള്ളി ഗവ.കോളേജിൽ സുവോളജി, ഫിസിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, കൊമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ് എന്നീ പി.ജി വിഷയങ്ങളിൽ എസ്.സി, ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ട സീറ്റുകൾ ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10മണിക്ക്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോൺ: 9188900231.

വടകര: കീഴല്‍ ശ്രീനാരായണ കോളേജിൽ എം.എസ്‌.സി. ഫിസിക്സ്, എം.എസ്‌.സി. കെമിസ്ട്രി, എം.കോം, എം.എ ഇംഗ്ലീഷ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ വ്യാഴാഴ്ച കോളേജിൽ ഹാജരാകണം.

Description: Vacancy of seats in various colleges of Vadakara