സ്വാതന്ത്ര്യ സമരത്തിന്റെ 75ാം വാര്‍ഷികാഘോഷം; വി.പി.കെ അടിയോടി ഗ്രന്ഥാലയം വാളൂര്‍ നടുകണ്ടിപാറയില്‍ ചരിത്രോത്സവം ഒരുക്കി


നൊച്ചാട്: വി.പി.കെ അടിയോടി ഗ്രന്ഥാലയം വാളൂര്‍ നടുകണ്ടിപാറയില്‍ ചരിത്രോത്സവം സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം ടി.വി ഷിനി പരിപാടി ഉദ്ഘാടനം ചെയ്തു. പുരോഗമന കാലസാഹിത്യസംഗം പ്രവര്‍ത്തകന്‍ ചാലിക്കര രാധാകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ 75ാം വാര്‍ഷികാത്തൊടാനുബന്ധിച്ചു ചരിത്രോത്സവം എന്നപേരില്‍ പതിനായിരം ചരിത്ര സദസുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറി കൗണ്‍സില്‍ പരിപാടി നടത്തിയത്.

ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം ഇ.വത്സല, റിസോഴ്സ് പേഴ്സണ്‍ അംഗം സന്തോഷ്, പി. കെ ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

താവോളി രാധാകൃഷ്ണന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. സജീവന്‍ സ്വാഗതവും, എം. ടി. സത്യന്‍ നന്ദിയും പ്രകടിപ്പിച്ചു.