‘പെലെയും മറഡോണയും സ്വർഗത്തിൽ പന്തു തട്ടുമ്പോൾ’: തകഴി സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനം; വി.കെ. സുധീർകുമാറിന് അനുമോദനം


പേരാമ്പ്ര: തകഴി സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ ചെറുകഥാ മത്സരത്തിൽ പുരസ്ക്കാരം ലഭിച്ച വി.കെ. സുധീർകുമാറിനെ ഉപഹാരം നൽകി അനുമോദിച്ചു. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ഈസ്റ്റ് മേഖലാ കമ്മറ്റിയാണ് ഉപഹാരം നൽകിയത്.

ദേശാഭിമാനി വാരിക സീനിയർ സബ് എഡിറ്ററാണ് സുധീർകുമാർ. ‘പെലെയും മറഡോണയും സ്വർഗത്തിൽ പന്തു തട്ടുമ്പോൾ’ എന്ന ചെറുകഥയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

അനുമോദ ചടങ്ങിൽ മേഖല സെക്രട്ടറി അഖിലേഷ് കെ.പി, പ്രസിഡണ്ട് സുധാകരൻ കെ.ടി, നിജിൻ കെ.എൻ, നിധിൻ ടി.പി. എന്നിവർ പങ്കെടുത്തു.