കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെ പരിശീലക തൂങ്ങി മരിച്ച നിലയിൽ


കോഴിക്കോട്: ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ സഹപരിശീലക തൂങ്ങിമരിച്ച നിലയില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനി ജയന്തിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത് ഇരുപത്തിയാറു വയസ്സായിരുന്നു.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ അക്കാദമിയിലെ വിദ്യാര്‍ഥികളാണ് കോച്ചിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിലാണ് ശരീരം കണ്ടത്.

ഒന്നരവര്‍ഷം മുമ്പാണ് പി.ടി ഉഷ എം.പി യുടെ നേതൃത്വത്തിലുള്ള ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ കോച്ചായി ജയന്തി എത്തിയത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഉഷ സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും കടുത്ത മാനസിക സമ്മർദ്ധം അനുഭവിക്കുന്നുണ്ടെന്നുള്ള ആരോപണങ്ങളും മുൻപ് ഉയർന്നിരുന്നു.

ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)