ഊരള്ളൂര്‍ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചു


ഊരള്ളൂര്‍: ഊരള്ളൂര്‍ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ദു:ഖാചരണത്തിന്റെ ഭാഗമായാണ് പരിപാടികള്‍ മാറ്റിവെച്ചത്.

ഊരള്ളൂരിന്റെ വികസനവും പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാറാണ് ഇന്ന് നടക്കാനിരുന്നത്. ഇന്നത്തെ മെയ് 15ന് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.

മെയ് ഒന്നിനാണ് ഊരള്ളൂര്‍ ഫെസ്റ്റ് ആരംഭിച്ചത്. കുടുംബശ്രീ കലോത്സവം, തൊഴില്‍ മേള, നാടകങ്ങള്‍ തുടങ്ങിയ ഫെസ്റ്റിന്റെ ഭാഗമായി നടത്തിയിരുന്നു. മെയ് ഒമ്പതിന് ഗായകന്‍ കണ്ണൂര്‍ ഷെരീഫ് നയിക്കുന്ന ഇശല്‍നൈറ്റ് അരങ്ങേറും. പത്താം തിയ്യതി തെരുവ് ഗായകന്‍ ബാബുഭായ് അവതരിപ്പിക്കുന്ന സംഗീതവിരുന്നും ആസ്വദിക്കാം.

മെയ് 12ന് ഗാനമേള, മെയ് 13ന് താമരശ്ശേരി ചുരം ബാന്റ് നയിക്കുന്ന സംഗീത നിശ, മെയ് 14ന് മെഗാ ഗാനമേള എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.mid4]