കോഴിക്കോട് അസാധാരണ ചലനം; ഭൂമി കുലുക്കം പോലെയുള്ള അനുഭവമെന്ന് പരിസരവാസികൾ


കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ അസാധാരണ ചലനം. വെള്ളയിൽ റയിൽവെ സ്റ്റേഷന്റെ പരിസരത്താണ് സംഭവം. റയിൽവെ സ്റ്റേഷൻ ഭാഗത്തെ രണ്ട് കെട്ടിടത്തിലുള്ളവർക്ക് ഭൂമി കുലുക്കം പോലെയുള്ള ചലനം അനുഭപ്പെടുകയായിരുന്നു.

ഇന്ന് രാത്രി ഒൻപതേ കാലോടെയാണ് ചലനം അനുഭവപ്പെട്ടത്. ഭൂചലനമാണോ എന്ന സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചലനത്തിന്റെ സ്വഭാവം എന്താണെന്നു സ്ഥിരീകരിച്ചിട്ടില്ല.

sammary: unusual movement like land shakingin kozhikode