ലാഭകരമല്ലാത്ത ഹാൾട്ട് സിറ്റേഷനുകൾ നിർത്തലാക്കും; മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണിയിൽ
അഴിയൂർ: മുക്കാളി റെയില്‍വേ സ്റ്റേഷൻ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ലാഭകരമല്ലാത്തഹാള്‍ട്ട് സ്റ്റേഷനുകള്‍ അടച്ചുപൂട്ടുക എന്നതാണ് റെയിൽവെ പറയുന്നത്. റെയില്‍വേ ഡിവിഷണല്‍ മാനേജരണ് ഈ കാര്യം പറഞ്ഞത്.
കോവിഡ് കാലം വരെ പത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്ന മുക്കാളിയില്‍ ഇപ്പോൾ നാല് ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തുന്നത്. അതില്‍ പ്രാധാന്യമില്ലാത്ത സമയങ്ങളിലാണ് രണ്ട് ട്രെയിനുകള്‍ മുക്കാളിയില്‍ നിർത്തുന്നത്. വണ്ടികളുടെ എണ്ണം ഒറ്റയടിക്ക് കുറഞ്ഞതാണ് കളക്ഷൻ കുറയാൻ കാരണം.
കോവിഡ് കാലത്ത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് റെയില്‍ വെ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയിരുന്നു. അടച്ചുപൂട്ടല്‍ ഭീഷണി ജനപ്രതിനിധികളോടും ആക്ഷൻ കമ്മിറ്റി ഭാരവാഹികളോടും ഡിവിഷണല്‍ മാനേജരോട് നേരിട്ട് പറഞ്ഞു.
പതിവായി മലപ്പുറം വരെ വിവിധ ഇടങ്ങളില്‍ പോകുന്ന ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ ഇവരെല്ലാം ആശ്രയിക്കുന്ന കോയമ്ബത്തൂര്‍ പാസഞ്ചര്‍ നിര്‍ബന്ധമായും മുക്കാളിയില്‍ നിര്‍ത്തണം എന്നത് യാത്രക്കാരുടെ വലിയൊരു ആവശ്യമാണ്. കാലുകുത്താന്‍ ഇടമില്ലാതെ യാത്ര ചെയ്യുന്ന പരശുരാം എക്സപ്രസിലെ തിരക്ക് കുറക്കാനും പാസഞ്ചര്‍ നിര്‍ത്തിയാല്‍ സാധ്യമാവും എന്നാണ് യാത്രക്കാർ പറയുന്നത്.