ലോട്ടറിക്കാരന് ലോട്ടറി അടിച്ച പോലെ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കൂരാച്ചുണ്ടിലെ ഉണ്ണി


 

കൂരാച്ചുണ്ട്: അങ്ങാടിയില്‍ ലോട്ടറി വില്‍ക്കുന്ന ഉണ്ണിച്ചേട്ടന് ഇന്നലെ സ്വന്തം ജീവന്‍ തന്നെയാണ് ലോട്ടറിയായി ലഭിച്ചിരിക്കുന്നത്. ലോട്ടറി വില്‍ക്കുന്നതിനിടയില്‍ സ്വന്തം ഇരിപ്പിടത്തില്‍ നിന്നും മാറിയ സമയത്താണ് കൂരാച്ചുണ്ടില്‍ വാഹനാപകടം നടക്കുന്നത്. അപകടത്തിനിടെ കാര്‍ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അവിടെ നിന്ന് മാറിയത് കൊണ്ട് മാത്രം സ്വന്തം ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ഞെട്ടലിലാണ് ഉണ്ണി. വാഹനാപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകള്‍ ഒന്നും ഇല്ല.