ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വിജയ കിരീടം ചൂടി യുണൈറ്റഡ് പാലേരി; ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആഘോഷപൂര്‍വ്വമായ പരിസമാപ്തി
പേരാമ്പ്ര: കാണികളില്‍ ആവേശം നിറച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന് പരിസമാതി. യുണൈറ്റഡ് പാലേരിയും ടെറഫിക് ഹിറ്റേഴ്സ് പേരാമ്പ്രയും ഏറ്റുമുട്ടിയ ഫൈനലില്‍ 13 റണ്‍സിനാണ് യുണൈറ്റഡ് പാലേരി വിജയകിരീടം ചൂടിയത്. തേവര്‍ക്കോട്ടയില്‍ ബേബി മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും പ്രൈസ് മണിക്കും കവുങ്ങുള്ളചാലില്‍ നാരായണന്‍ ആശാരി മെമ്മോറിയല്‍ റണ്ണേഴ്‌സ്അപ്പ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി ഡി വൈ എഫ് ഐ കവുങ്ങുള്ളചാല്‍ യൂണിറ്റാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഒരു ദിവസം നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ എട്ട് ടീമുകള്‍ മാറ്റുരച്ചു.
റണ്ണേഴ്‌സ്അപ്പായ ടെറഫിക് ഹിറ്റേഴ്‌സ് പേരാമ്പ്ര കളിയില്‍ നിന്നും ലഭിച്ച സമ്മാനതുക എസ്.എം.എ രോഗബാധിതനായ പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സാസഹായ നിധിയിലേക്ക് സംഭാവന നല്‍കുന്നതായി ടീം അംഗങ്ങളും മാനേജ്‌മെന്റും അറിയിച്ചു. ടെറഫിക് ഹിറ്റേഴ്‌സിന്റെ മാതൃകാപരമായ പ്രവൃത്തിയെ പ്രത്യേകം അഭിനന്ദിക്കുന്നതായി ഡി വൈ എഫ് ഐ പന്തിരിക്കര മേഖല സെക്രട്ടറി എ പി ബിപിന്‍ പറഞ്ഞു.
കളിയിലെ താരം:
- കളിയിലെ താരമായി യുണൈറ്റഡ് പാലേരിയുടെ നിഹാലിനെ തെരഞ്ഞെടുത്തു.
- മികച്ച ബൗളര്‍, ഫൈനലിലെ താരം:- അക്ഷയ് ( യുണൈറ്റഡ് പാലേരി)
- മികച്ച ബാറ്റ്സ്മാന്‍:- വരുണ്‍ പി കെ ( ടെറഫിക് ഹിറ്റേഴ്‌സ് )
- മികച്ച ക്യാച്ച്:- അര്‍ജുന്‍ ചന്ദ്രന്‍ ( ടെറഫിക് ഹിറ്റേഴ്‌സ്)
പ്രതികൂല കാലാവസ്ഥയിലും ടൂര്‍ണമെന്റ് വന്‍വിജയമായിരുന്നു എന്നും. ഇതിനു വേണ്ടി സഹകരിച്ച മുഴുവന്‍ ടീമുകള്‍ക്കും ടീം മാനേജ്‌മെന്റിനും ഗ്രൗണ്ട് വിട്ടു നല്‍കിയ ചക്കിട്ടപ്പാറ പഞ്ചായത്തിനും സംഘടകരായ ഡി വൈ എഫ് ഐ കവുങ്ങുള്ളചാല്‍ യൂണിറ്റ് സെക്രട്ടറി അമൃത് ലാല്‍ നന്ദി അറിയിച്ചു.