അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക; ആയഞ്ചേരിയിൽ സി.പി.ഐയുടെ പ്രതിഷേധ സംഗമം
ആയഞ്ചേരി: ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിൻ്റെ ഭാഗമായി ആയഞ്ചേരിയിലും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ മെമ്പർ ടി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ല കൗൺസിൽ മെമ്പർ സി.കെ.ബിജിത്ത് ലാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി.പവിത്രൻ, അഡ്വ. കെ.പി.ബിനൂപ്, പി.കെ.ചന്ദ്രൻ, എം.ടി.രാജൻ, നിംഷ സുനീഷ്, സി.വി.കുഞ്ഞിരാമൻ, കെ.കെ.രാജൻ, സി.രാജീവൻ, പി.പി.രാജൻ, കേളോത്ത് സുനിൽ എന്നിവർ സംസാരിച്ചു.
Summary: Union Home Minister Amit Shah, who insulted Ambedkar, should resign; CPI in Ayanchery Protest meeting