മോടികൂട്ടി കുനിങ്ങാട് – പുറമേരി റോഡ്; ബിഎംബിസി പ്രവർത്തി ആരംഭിച്ചു


പുറമേരി: കുനിങ്ങാട് – പുറമേരി റോഡിന് മോടി കൂടുന്നു. ഭരണാനുമതിയും, സാങ്കേതിക അനുമതിയും, ടെണ്ടർ നടപടികളും പൂർത്തീകരിച്ച് കുനിങ്ങാട്- പുറമേരി റോഡിൻറെ ബിഎംബിസി പ്രവർത്തി ആരംഭിച്ചു. 7 കോടി രൂപാ ചെലവിലാണ് റോഡ് പ്രവർത്തി നടക്കുന്നതെന്ന് കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തി നടപ്പിലാക്കുന്നത്.മഴക്കാലത്തിനു മുൻപേ തന്നെ പ്രവർത്തി മുഴുവനായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം തന്നെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വർക്കും പൂർത്തിയായിട്ടുണ്ടെന്ന് എംഎൽഎ വ്യക്തമാക്കി.