നാടിൻ്റെ ശുചിത്വ സേന; പുറമേരി പഞ്ചായത്തിൽ ഹരിത കർമ്മസേനയ്ക്ക് യൂണിഫോമും സുരക്ഷ ഉപകരണങ്ങളും കൈമാറി


പുറമേരി: പുറമേരി ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമ്മ സേന അംഗങ്ങൾക്ക് യൂണിഫോമും സുരക്ഷ ഉപകരണങ്ങളും കൈമാറി. പുറമേരി പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി.കെ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. 34 അംഗ ഹരിത കർമ്മ സേന പുറമേരിയുടെ ശുചിത്വ സേന എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ട് പോവുന്നുവെന്ന് അഡ്വ. വി.കെ.ജ്യോതി ലക്ഷ്മി പറഞ്ഞു.

വാർഷിക പദ്ധതിയിൽ ഒന്നരലക്ഷം രൂപ വകയിരുത്തിയാണ് യൂണിഫോം, സുരക്ഷ ഉപകരണങ്ങൾ എന്നിവ വാങ്ങി നൽകിയത്. മാലിന്യ മുക്തം പരിപാടി യുടെ ഭാഗമായി 4500 സ്‌ക്വയർ ഫീറ്റ്‌ വരുന്ന മികച്ച എംസിഫ് സംവിധാനം പുറമേരിയിൽ ഒരുക്കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട അനുബന്ധ സൗകര്യങ്ങളും ഗ്രാമ പഞ്ചായത്ത്‌ ഒരുക്കി കഴിഞ്ഞു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേസൺ എം.എം.ഗീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ സീന.ടി.പി, സെക്രട്ടറി പ്രേമാനന്ദൻ, വി.ഇ.ഒ അനീഷ് പി.ടി.കെ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷജ്ന എന്നിവർ സംസാരിച്ചു.

Sumrary: The country’s cleanliness force; Uniforms and safety equipment handed over to the Green Karma Sena in Purameri Panchayat