ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി അജ്ഞാതന്‍ മരിച്ചു. ചെങ്ങോട്ടുകാവ് റെയില്‍ പാളത്തില്‍ നിന്നാണ് മൃതദേഹം കണ്ടത്. മുപ്പത് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരിച്ചത് എന്ന് കൊയിലാണ്ടി അഗ്‌നിശമന സേന അംഗം പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഇന്നലെ രാത്രി 11 മണിയോടെ കൂടിയാണ് ട്രാക്കില്‍ ഇയാള്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ വിവരമറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തുകയും തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ ഇയാളെ താലൂക്ക് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചു.

മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. കടും നീല നിറത്തിലുള്ള ഷര്‍ട്ടും ട്രൗസറുമാണ് വേഷം.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സനല്‍രാജ്, റിനീഷ് പി കെ, ഹോംഗാര്‍ഡ് ഓംപ്രകാശ്, രാജീവ് വി.ടി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

summery: unidentified person dies after being hit by a train on the chegottukave railway track