‘വണ്ണം കൂടുതലാണ്, ഇത്തിരി കുറച്ചേക്കാം’; അനാരോ​ഗ്യകരമായ തടി കുറക്കല്‍ രീതികള്‍ ശരീരത്തിന് ആപത്ത്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ


ങ്ങനെയെങ്കിലും ഒന്ന് തടികുറഞ്ഞ് കിട്ടിയാല്‍ മതിയെന്ന് ഊണിലും ഉറക്കത്തിലും ചിന്തിച്ച് അതിനായി കണ്ണില്‍ കണ്ട മാര്‍ഗങ്ങള്‍ മുഴുവന്‍ പയറ്റിനോക്കുന്നവരുണ്ട്. യൂട്യൂബ് വീഡിയോകള്‍ കണ്ടും മറ്റുള്ളവരുടെ ഉപദേശങ്ങള്‍ കേട്ടും ഇത്തരക്കാര്‍ തടികുറയ്ക്കാന്‍ ഇറങ്ങിത്തിരിക്കും. എന്നാല്‍ പരീക്ഷിക്കുന്ന പല മാര്‍ഗങ്ങളും ആരോഗ്യത്തെ പൂര്‍ണമായും തകര്‍ക്കുന്നവയാണെന്ന് വളരെ വൈകിയാണ് ഇക്കൂട്ടര്‍ തിരിച്ചറിയുക.

തടി കുറയ്ക്കുമ്പോള്‍ ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നമുക്ക് ആരോഗ്യകരമായ ജീവിതം എന്നെന്നേക്കുമായി കൈമോശം വരാനിടയുണ്ട്. തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉപേക്ഷിക്കേണ്ട ദുശ്ശീലങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

പട്ടിണിയരുത്
തടി കുറയ്ക്കുക എന്നാല്‍ പലരുടേയും അഭിപ്രായത്തില്‍ പട്ടിണികിടക്കുക എന്നതാണ്. എന്നാല്‍, ഇത് തെറ്റായ രീതിയാണ്. നമ്മളുടെ ശരീരം പ്രവര്‍ത്തിക്കണമെങ്കില്‍ അല്ലെങ്കില്‍ നല്ല ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ അതിന് പോഷകങ്ങളും മിനറല്‍സും ആവശ്യമാണ്.എന്നാല്‍ പട്ടിണികിടന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ശരീരത്തിന് വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കാതെ വരുന്നു. നിങ്ങള്‍ പട്ടിണി കിടന്ന് തടി കുറച്ചെന്ന് വരാം. എന്നാല്‍, അനീമിയ, പേശികള്‍ക്ക് ബലക്കുറവ് എന്നിങ്ങനെ പല പ്രശ്‌നങ്ങളും നിങ്ങളെ തേടി എത്തിയെന്ന് വരാം.അതിനാല്‍, ഒരു ഡയറ്റീഷ്യനെ കണ്ട് നിങ്ങള്‍ക്ക് വേണ്ട പോഷകങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള ഡയറ്റും വ്യായാമവും തിരഞ്ഞെടുക്കുന്നത് ഹെല്‍ത്തിയായ മാര്‍ഗ്ഗമായിരികും.

വെള്ളത്തിനോട് നോ പറയരുത്

വെള്ളം നന്നായി കുടിച്ചാല്‍ വയര്‍ ചാടും. പലരും ഇത്തരത്തില്‍ പറഞ്ഞ് കേട്ടിട്ടുണ്ടാകും. വയര്‍ ചാടുമെന്ന പേടി കാരണം പലരും വെള്ളം കുടിക്കാതിരിക്കുന്ന അവസ്ഥയും കാണാം. എന്നാല്‍, നിങ്ങള്‍ നന്നായി വെള്ളം കുടിക്കണം.

നമ്മളുടെ ശരീരത്തില്‍ നിന്നും വിഷമയമായ വസ്തുക്കള്‍ പുറംതള്ളുന്നതിന് വെള്ളം അനിവാര്യമാണ്. നമുക്കറിയാം, നമ്മളുടെ മൂത്രത്തിലൂടേയും വിയര്‍പ്പിലൂടേയുമാണ് ശരീരത്തിലെ ടോക്‌സിന്‍സ് പുറത്തേക്ക് പോകുന്നതെന്ന്.

ശരീരത്തില്‍ നിന്നും വിഷം നീക്കം ചെയ്തില്ലെങ്കില്‍ ഇത് കരളിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അതുപോലെ, നമ്മളുടെ ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യാനും വെള്ളം നന്നായി സഹായിക്കുന്നുണ്ട്. അതിനാല്‍, തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ വെള്ളം ഒരിക്കലും ഒഴിവാക്കരുത്.

അതിരുകടന്ന അമിതവ്യായാമമരുത്

എല്ലാം മിതമായി ചെയ്യുന്നതാണ് നല്ലത്. പ്രത്യേകിച്ച് വ്യായാമം. വ്യായാമം അമിതമായി ചെയ്യുന്നത് പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിലേയ്ക്ക് നയിക്കുന്നുണ്ട്. അമിതമായി ക്ഷീണം ഉണ്ടാക്കുന്നതിലേയ്ക്കും പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്നതിലേയ്ക്കും ഇത് നയിക്കാം.

അതിനാല്‍, മിതമായ അളവില്‍ വ്യായാമം ചെയ്യുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. അതുപോലെ, ആരംഭത്തില്‍ ചെറിയ രീതിയില്‍ വ്യായാമം ചെയ്ത് തുടങ്ങി പതിയെ പതിയെ കൂട്ടി കൂട്ടി വരുന്നത് കൂടുതല്‍ നല്ലതായിരിക്കും.

പ്രോട്ടീന്‍ ഒഴിവാക്കുന്നത്തടി വെയ്ക്കാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് പ്രോട്ടീന്‍ കഴിക്കേണ്ടത് എന്ന ചിന്ത തെറ്റാണ്. നമ്മളുടെ ശരീര പേശികള്‍ നല്ല ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ പ്രോട്ടീന്‍ അനിവാര്യമാണ്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ മിതമായ അളവില്‍ പ്രോട്ടീന്‍ ശരീരത്തിലേയ്ക്ക് എത്തിക്കേണ്ടത് അനിവാര്യം.എന്നാല്‍ മാത്രമാണ് ശരീരത്തിന് ക്ഷീണം തോന്നാതിരിക്കാനും നല്ല ഉറപ്പുണ്ടാകും ഇത് സഹായിക്കൂ. അതുപോലെ, പേശികള്‍ക്് ബലം കുറഞ്ഞാല്‍ ശരീരഭാരം എല്ലുകളിലേയ്ക്ക് അമിതമായി എത്തുന്നതിനും ശരീരത്തിന്റെ പല ഭാഗത്തും വേദന അനുഭവപ്പെടുന്നതിനും ഇത് കാരണമാണ്.

അമിതഭാരം കുറയ്ക്കല്‍ അപകടംകുറഞ്ഞ ദിവസം കൊണ്ട് പെട്ടെന്ന് തടി അമിതമായി കുറയ്ക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. ഇത് നല്ലതല്ല. ഇത് ശരീരം വേഗത്തില്‍ ക്ഷയിപ്പിക്കുന്നതിനും പോഷകക്കുറവ് ഉണ്ടാക്കുന്നതിനും കാരണമാണ്. സാവധാനത്തില്‍ മാസങ്ങളെടുത്ത് തടി കുറയ്ക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്.