കുഞ്ഞിപ്പള്ളിയിൽ അടിപ്പാത; ദേശീയപാത അതോറിറ്റിയെ അറിയിക്കുമെന്ന് മന്ത്രി
അഴിയൂർ: കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം നിലനിർത്താൻ ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്, കളക്ടർ സ്നേഹിൽകുമാർ സിങ് എന്നിവരുമായി കുഞ്ഞിപ്പള്ളി സർവകക്ഷി സമരസമിതി, വ്യാപാരി സംയുക്തസമിതി നേതാക്കൾ, കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചർച്ച നടത്തി.
പ്രശ്നത്തിന്റെ ഗൗരവം ദേശീയപാത അതോറിറ്റിയെ അറിയിക്കുമെന്ന് മന്ത്രിയും കളക്ടറും പറഞ്ഞു. ചർച്ചകളിൽ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, സമരസമിതി നേതാക്കളായ ടി.ജി. നാസ്സർ, പി. ബാബുരാജ്, എം.പി. ബാബു, എ.ടി. ശ്രീധരൻ, യു.എ. റഹീം, പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, കെ.പി. പ്രമോദ്, കെ. ഹുസ്സൻകുട്ടി ഹാജി, ആരിഫ് ബേക്ക് വെൽ, കെ. റയീസ് എന്നിവർ പങ്കെടുത്തു.
Description: Underpass in Kunjipalli; The Minister will inform the National Highways Authority