അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക; സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കടമേരി എം.യു.പി സ്കൂളിൽ അധ്യാപകരുടെ പ്രതിഷേധം


ആയഞ്ചേരി: അശാസ്ത്രീയമായ അക്കാദമിക് കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ പ്രതിഷേധം തുടരുന്നു. സംയുക്ത അധ്യാപക സമര സമിതിയുടെ ആഭിമുഖ്യത്തിൽ കടമേരി എം.യു.പി. സ്കൂളിൽ അധ്യപകർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

സർക്കാർ നടപ്പിലാക്കുന്നത് തലതിരിഞ്ഞ വിദ്യാഭ്യാസ നയമാണെന്നും, വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങങ്ങളും പ്രയാസങ്ങളും സർക്കാർ മനസ്സിലാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി അധ്യാപക സംഘടനകൾ രംഗത്ത് വരുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകുന്നു.

പ്രതിഷേധ പരിപാടിയിൽ പി.പ്രേംദാസ് (കെ.പി.എസ്.ടി.യു), പി.കെ.അഷറഫ് (കെ.എസ്.ടി.യു), ടി.കെ.ഹാരിസ് (കെ.എ.ടി.എഫ്) എന്നിവർ സംസാരിച്ചു.