അഴിയൂർ പഞ്ചായത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുന്നു; പഞ്ചായത്തം​ഗങ്ങളുടെ നേതൃത്വത്തിൽ ദേശീയപാത പ്രവർത്തി തടഞ്ഞു


അഴിയൂർ: ദേശീയപാത പ്രവർത്തിയെ തുടർന്ന് അഴിയൂർ പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്നാഴ്ചയോളമായി. ഇതേ തുടർന്ന് നൂറിലധികം കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി വിവിധ വാർഡുകളിലെ മെമ്പർമാരുടെ നേതൃത്വത്തിൽ സെൻട്രൽ മുക്കാളിയിലെ അടിപ്പാത പ്രവർത്തി തടഞ്ഞുവച്ചു.

പ്രവർത്തി തടഞ്ഞതിനെ തടസപ്പെട്ടതിനെ തുടർന്ന് വാഗാട് കമ്പനി അധികൃതർ സമരക്കാരുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ദിവസത്തിനകം ജലജീവൻ മിഷൻ പമ്പിങ് ലൈൻ പുനസ്ഥാപിച്ച് കുടിവെള്ള വിതരണം നടത്തുമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്ന് മെമ്പർമാരും സമരസമിതി നേതാക്കന്മാരും പിൻവാങ്ങി. സമരത്തിന് മെമ്പർമാരായ പ്രമോദ് മാട്ടാണ്ടി , പ്രീത പി.കെ, ഫിറോസ് കാളാണ്ടി , കവിത അനിൽകുമാർ, സീനത്ത് ബഷീർ. എന്നിവരും സമരസമിതി നേതാക്കന്മാരായ പി ബാബുരാജ് ,കെ പി ഗോവിന്ദൻ, കെ പി ജയകുമാർ , പ്രകാശൻ പി കെ , ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല ഷംസീർ ചോമ്പാല, സമീർ മണാർക്ക് തുടങ്ങിയവർ നേതൃത്വം നൽകി.