ആയഞ്ചേരിയിൽ മാലിന്യ മുക്ത, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി കുട്ടികൾ; ബാലസഭയുടെ നേതൃത്വത്തിൽ വീടുകളിൽ തുണിസഞ്ചി വിതരണം ചെയ്തു


ആയഞ്ചേരി: ആയഞ്ചേരിയിൽ മാലിന്യ മുക്ത പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി വീടുകളിൽ തുണിസഞ്ചികൾ വിതരണം ചെയ്ത് കുട്ടികൾ. ആയഞ്ചേരി പഞ്ചായത്ത് 12 ആം വാർഡിൽ ബാലസഭയുടെ നേതൃത്വത്തിലാണ് കുട്ടികൾ ഗൃഹസന്ദർശനം നടത്തി തുണിസഞ്ചി വിതരണം ചെയ്തത്.

2025 മാർച്ച് 30 ന് കേരളം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായുള്ള ജനകീയ കോമ്പയിൻ്റെ ഭാഗമായാണ് വാർഡിൽ ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വ കാമ്പയിന് തുടക്കം കുറിച്ചത്. വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തുണിസഞ്ചികൾ കുടുബശ്രീയുടെ ബാലസഭ അംഗങ്ങൾ വീടുകളിൽ എത്തിച്ച് നൽകുകയായിരുന്നു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്ത, പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം കുട്ടികളിലും സമൂഹത്തിലും എത്തിക്കാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കുടുബശ്രീ സി.ഡി.എസ്സ് മെമ്പർ നിഷ.കെ അധ്യക്ഷത വഹിച്ചു. എ.ഡി.എസ്സ് ഭാരവാഹികളായ നമിത.എസ്സ്, അശ്വതി.പി ഷിജിന.വി എന്നിവർ സംസാരിച്ചു.

Summary: Children with anti-plastic message in Ayanchery; Under the leadership of Balasabha, cloth bags were distributed in homes