വിവിധ മേഖലകളിൽ നേട്ടങ്ങൾ സ്വന്തമാക്കി പ്രതിഭകൾ; കീഴലിൽ സ്നേഹാദരവുമായി കൽപന തിയറ്റേഴ്സ്


കീഴൽ: കൽപന തിയറ്റേഴ്സ് കീഴലിൻ്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ ഉന്നത നേട്ടങ്ങൾ സ്വന്തമാക്കിയ പ്രതിഭകൾക്ക് സ്നേഹാദരവ് സംഘടിപ്പിച്ചു. ചെക്കോട്ടി ബസാറിൽ നടന്ന ചടങ്ങ് പ്രമുഖ നാടക പ്രവർത്തകനും എഴുത്തുകാരനുമായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘടനം ചെയ്തു. ടി.പി ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സതീശൻ എം.കെ , ഡോ: എം.എം അഭിഷ, പ്രഭാകരൻ മാസ്റ്റർ, സിഎച്ച് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കൽപന തിയറ്റേഴ്സിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 55ാം വാർഷിക ആഘോഷത്തിനുള്ള 101 അംഗ സ്വാഗതസംഘവും ചടങ്ങിൽ രൂപീകരിച്ചു.