മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
ഉള്ളിയേരി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ ഉത്പാദന മേഖലയിൽ വെറ്ററിനറി ഡിസ്പെൻസറി മുഖേന നൂതന പദ്ധതിക്ക് തുടക്കം കുറിച്ചു.
മുട്ട ഉത്പാദനത്തിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 23 ഗ്രൂപ്പ് ഗുണഭോക്താക്കൾക്ക് ഹൈടെക് ഹൈ ഡൻസിറ്റി കൂടും ഒരു ഗ്രൂപ്പിന് 25 അത്യുല്പാദന ശേഷി ഉള്ള ബിവി380 കോഴിക്കുഞ്ഞുങ്ങളും നൽകുന്നതാണ്.
പഞ്ചായത്ത് പ്രസിഡണ്ട് അജിത പദ്ധതി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ബാലരാമൻ അധ്യക്ഷത വഹിച്ചു. ഡോ. പി.എം. സുബീഷ് സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം സുധീഷ് ആശംസ പറഞ്ഞു. ടി.എസ്. രാഹുൽ നന്ദിയും പറഞ്ഞു.