ടി.സി വാങ്ങാന്‍ പോയ ഉള്ള്യേരിയിലെ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പിടികിട്ടാനുള്ള മൂന്നുപേര്‍ കര്‍ണാടകയില്‍, പിന്നാലെ അന്വേഷണ സംഘവും


എലത്തൂര്‍: ഉള്ള്യേരി സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. മൂന്നുപേരെയാണ് കേസില്‍ പിടികിട്ടാനുള്ളത്.

ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയില്‍ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ബംഗളൂരവിലെത്തിയത്.

പെണ്‍കുട്ടിയെ പ്രേമം നടിച്ച് കൊണ്ടുപോയി മുഖ്യപ്രതിയായ പുറക്കാട്ടിരി സ്വദേശി അബ്ദുല്‍ നാസറിന് പരിചയപ്പെടുത്തിയയാള്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് പിടികിട്ടാനുളളത്. പുറക്കാട്ടിരി സ്വദേശി പെരിയായില്‍ സുബിന്‍, ഉള്ള്യേരി കൊളത്തൂര്‍ സ്വദേശി കുന്നത്ത് താഴെ കുനി സിറാജ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ടൗണ്‍ അസി. കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

Summary: Ulliyeri native abducted case police enquiry in Bangalore