വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആദരം


വടകര: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുരസ്കാരങ്ങള്‍ നല്‍കി. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പുരസ്കാരങ്ങൾ സമ്മാനിച്ചു.

സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ ഉന്നത വിജയം നേടിയവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്‌. ചടങ്ങിൽ അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം മുതൽ 30 ലക്ഷം രൂപവരെയുള്ള ഇൻഷുറൻസ് തുകയും കൈമാറി.

മുതിർന്ന ഡയറക്ടർ വി.കെ അനന്തൻ അധ്യക്ഷത വഹിച്ചു. പി.പ്രകാശൻ, പി.കെ സുരേഷ് ബാബു, ടി.ലുഭിന, കെ.ഹരീന്ദ്രൻ, റോഹൻ പ്രഭാകർ, പി.ഷൈനു, ടി.പി രാജീവൻ, ഋത്വിക് രാധൻ, കെ.പി ഷാബു തുടങ്ങിയവർ സംസാരിച്ചു.