14 കുടുംബങ്ങൾക്ക് ഉപജീവനമാർഗ്ഗം; വടകര നഗരസഭയില്‍ ‘ഉജ്ജീവനം’ പദ്ധതിക്ക് തുടക്കമായി


വടകര: നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ പരിധിയിലെ 14 കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗമായി ‘ഉജ്ജീവനം’ പദ്ധതി തുടങ്ങി. നഗരസഭ പരിധിയിലെ വനിത സ്വയം തൊഴില്‍ സംരംഭകര്‍ക്ക് കേരള ഗ്രാമീണ്‍ ബാങ്ക് ലോണ്‍ മുഖേന 32 തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു.

നഗരസഭ സാംസ്കാരിക ചത്വരത്തില്‍ സംഘടിപ്പിച്ച പരിപാടി ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കുടുംബശ്രീ സിഡിഎസ് ഈസ്റ്റ്‌ പ്രസിഡന്റ് റീന വി.കെ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എംഇസി റീന പി.കെ പദ്ധതി വിശദീകരിച്ചു.

യോഗത്തിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ രജിത പതേരി, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രജിത എ.പി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സിന്ദു പ്രേമൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ദീപേഷ് തലക്കാട്ട്, എന്‍യുഎല്‍എം മാനേജർ സംഗീത ബാലചന്ദ്രൻ, കുടുംബശ്രീ സിഡിഎസ് വെസ്റ്റ്‌ പ്രസിഡന്റ് മീര വി എന്നിവര്‍ സംസാരിച്ചു.

Description:'Ujjeevanam' project launched in Vadakara Municipality