ശീട്ടുമായി സർക്കാർ ആശുപത്രിയിലേക്കുള്ള യാത്രയ്ക്ക് വിടപറയാം; നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ യു.എച്ച്.ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു
പേരാമ്പ്ര: നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് യുണീക് ഹെല്‍ത്ത് ഐഡി (യുഎച്ച്‌ഐഡി) കാര്‍ഡ് വിതരണം ചെയ്തു. ഇ – ഹെല്‍ത്ത് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി ആശുപത്രി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഡുകള്‍ നല്‍കുന്നത്. വിതരണോദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭനാ വൈശാഖ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.വി ഷിനി, കെ അമ്പിളി, പി.എം രജീഷ്, എച്ച്.എം.സി അംഗം ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.റാസിക്ക് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജി നന്ദിയും പറഞ്ഞു.
Summary: UHID card distribution in Nochad panchyat