കോളജില്‍ പോകാന്‍ പ്രയാസമുണ്ടെങ്കില്‍ ഇനി ധൈര്യമായി വിദൂര, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യാം; റഗുലര്‍ കോഴ്‌സിന് തുല്യമെന്ന് യു.ജി.സി


ന്യൂഡല്‍ഹി: വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ പൂര്‍ത്തിയാക്കുന്ന കോഴ്‌സുകളെ പരമ്പരാഗത രീതിയില്‍ പൂര്‍ത്തിയാക്കിയ കോഴ്‌സുകള്‍ക്ക് തുല്യമായി പരിഗണിക്കുമെന്ന് വ്യക്തത നല്‍കി യുജിസി. ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാംസ് ആന്റ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷന്‍ പ്രകാരമാണ് തുല്യമായി പരിഗണിക്കാനുള്ള തീരുമാനമെന്നും യുജിസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

യുജിസി അംഗീകാരമുള്ള വിദൂര വിദ്യഭ്യാസ കോഴ്‌സുകളിലൂടെയോ, ഓണ്‍ലൈന്‍ കോഴ്‌സിലൂടെയോ പൂര്‍ത്തിയാക്കിയ, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കാണ് ഇത് ബാധകമെന്നും സ്ഥാപനങ്ങള്‍ക്ക് യുജിസി അംഗീകാരം ഉണ്ടായിരിക്കണമെന്നും യുജിസി അറിയിച്ചു.