കെട്ടിട നികുതി വര്‍ദ്ധനവിനും, കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവിനുമെതിരെ പ്രതിഷേധം; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ യു.ഡി.എഫ് ധര്‍ണ്ണ നടത്തും
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ യു.ഡി.എഫ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. കെട്ടിട നികുതി വര്‍ദ്ധനവിനും, കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവിനുമെതിരെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 26 ന് 10 മണി മുതലാണ് ധര്‍ണ്ണ.
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന ധര്‍ണ്ണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യും. മേപ്പയ്യൂര്‍ ശിഹാബ് തങ്ങള്‍ സൗധത്തില്‍ ചേര്‍ന്ന പഞ്ചായത്ത് യു.ഡി.എഫ് നേതൃയോഗം ഡി.സി.സി സെക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ അധ്യക്ഷച വഹിച്ചു. കണ്‍വീനര്‍ എം.കെ. അബ്ദുറഹിമാന്‍, കെ.പി. വേണുഗോപാല്‍, എം.എം. അഷറഫ്, പൂക്കോട്ടു ബാബുരാജ്, ഫൈസല്‍ ചാവട്ട്, ഇല്ലത്ത് അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.