ബജറ്റ് വിഹിതം വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിനെതിരെ; യുഡിഎഫ് – ആർഎംപിഐ നടത്തിയ രാപ്പകൽ സമരം സമാപിച്ചു
വടകര: മുൻസിപ്പൽ യുഡിഎഫ് ആർഎംപിഐ നടത്തിയ രാപ്പകൽ സമരം സമാപിച്ചു. സമാപന സമ്മേളനം വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സതീശൻ കുരിയാട് ഉദ്ഘാടനം ചെയ്തു. ബജറ്റ് വിഹിതം വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സമരം.
എം ഫൈസൽ അധ്യക്ഷത വഹിച്ചു. പിഎസ് രജിത് കുമാർ, വി കെ പ്രേമൻ പി കെ നജീബ് താഴെയങ്ങാടിരാമചന്ദ്രൻ വീക്ഷണം. ബിജുൽആയാടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
