വീണ്ടും ഹര്‍ത്താല്‍ വരുന്നു; ചക്കിട്ടപാറയും കൂരാച്ചുണ്ടും ഉള്‍പ്പടെ പത്തിലേറെ പഞ്ചായത്തുകളെ ബാധിക്കും
പേരാമ്പ്ര: ഇടതു മുന്നണി സര്‍ക്കാര്‍ മലയോര കര്‍ഷകരെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചു ജില്ലയില്‍ 18 നു മലയോര ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണു ഹര്‍ത്താല്‍.
കൂരാച്ചുണ്ട്, ചക്കിട്ടപാറ, മരുതോങ്കര, കാവിലുംപാറ, വിലങ്ങാട്, കട്ടിപ്പാറ, തിരുവമ്പാടി, പുതുപ്പാടി, കോട ഞ്ചേരി, കൂടരഞ്ഞി, പനങ്ങാട് പഞ്ചായത്തുകളിലാണു ഹര്‍ത്താല്‍ നടക്കുകയെന്നു യുഡിഎഫ് ചെയര്‍മാന്‍ കെ.ബാലനാരായണന്‍, ജനറല്‍ കണ്‍വീനര്‍ എം. എ.റസാഖ് എന്നിവര്‍ പറഞ്ഞു.
ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് ജൂണ്‍ 13-ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മലയോര ഹര്‍ത്താല്‍ നടത്തിയിരുന്നു. ഹര്‍ത്താലിനോട് പൂര്‍ണ്ണ സഹകരണമാണ് ജനങ്ങളില്‍ നിന്നുണ്ടായത്.