‘വടകര നഗരസഭയ്‌ക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നു’; പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ്‌


വടകര: നഗരസഭയ്‌ക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നുവെന്നും വടകര എം.എൽ.എ. നഗരസഭയോട് വിവേചനം കാട്ടുന്നുവെന്നുമാരോപിച്ച് എൽ.ഡി.എഫ് വടകര മുനിസിപ്പൽ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. അഞ്ചുവിളക്ക് ജങ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

തുടർന്നു നടന്ന വിശദീകരണ പൊതുയോഗം സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ പി.കെ സതീശൻ, ഇ.രാധാകൃഷ്ണൻ, സി.കുമാരൻ, ടി.വി ബാലകൃഷ്ണൻ, വി.ഗോപാലൻ, സി.കെ കരീം, സി.രാമകൃഷ്ണൻ, പി.സജീവ് കുമാർ എന്നിവർ സംസാരിച്ചു.

Description:'UDF is spreading false propaganda against Vadakara Municipality'; LDF protests