ചെറുവണ്ണൂര്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്; വിജയക്കൊടി പാറിച്ച് ആദില നിബ്രാസ്


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫിലെ മുസ്ലീം ലീഗ് അംഗം ആദില നിബ്രാസ് തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എം സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ പ്രവിതയെ പരാജയപ്പെടുത്തിയാണ് ആദില നിബ്രാസ് തിരഞ്ഞെടുക്കപ്പെട്ടത്.

ആദിലക്ക് 8 വോട്ടുകളും പ്രവിതക്ക് 7 വോട്ടുകളുമാണ് ലഭിച്ചത്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കോവുപ്പുറത്തെ മെമ്പറാണ് ആദില. ആദില നിബ്രാസിന്റെ വിജയത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത്, യുഡിഎഫ് നേതാക്കളായ വി.ബി. രാജേഷ്, പി.കെ. മൊയ്തീന്‍, കരീം കോച്ചേരി, ആര്‍.പി. ശോഭിഷ്, ഒ. മമ്മു, എം.പി. കുഞ്ഞികൃഷ്ണന്‍, എ. ബാലകൃഷ്ണന്‍, മുംതാസ്, ഒ.പി. കഞ്ഞബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി.