പുറമേരിയിൽ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍; പിടിയിലായത് പുറമേരി, കുനിങ്ങാട് സ്വദേശികള്‍


പുറമേരി: മാരക മയക്കുമരുന്നുമായി പുറമേരിയല്‍ രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍. കുനിങ്ങാട്, പുറമേരി സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടികൂടിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നാദാപുരം മേഖലയില്‍ വിദ്യര്‍ത്ഥികള്‍ക്കിടയില്‍ മാരക മയക്കുമരുന്ന് വിതരണം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്.

മോട്ടോര്‍ ബൈക്ക് പിന്തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരും.