വടകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ


വടകര: വടകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ചോറോട് സ്വദേശികളായ രയരങ്ങോത്ത് കൈതയിൽ വീട്ടിൽ സഫ്വാൻ, കോമത്ത് കൊയിലോത്ത് വീട്ടിൽ ഷെറിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 55 ​ഗ്രാം കഞ്ചാവ് പിടികൂടി.

ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. കുന്നത്തുകര എംഎൽപി സ്കൂളിന് മുൻവശം വെച്ചാണ് ഇരുവരും എക്സൈസിന്റെ പിടിയിലാകുന്നത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കലിന്റെ നേതൃത്വത്തിൽ പ്രിവന്റ് ഓഫീസർ ഗ്രേഡ് ഉനൈസ് എൻ എം,സുരേഷ് കുമാർ സി എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്‌ബിൻ. ഇ എം ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.