‘രാത്രി ഉറങ്ങാൻ കിടന്നു, രാവിലെ എഴുന്നേറ്റില്ല, ഹൃദയാഘാതമായിരുന്നു’, പ്രായവ്യത്യാസമില്ലാതെ കേൾക്കുന്ന ഇത്തരം സംഭവങ്ങൾക്കിടയിൽ കരുതാം നമ്മുടെ ഹൃദയത്തെ; ഹൃദയത്തിനു ആഘാതമുണ്ടാക്കുന്നതെന്തൊക്കെയാണെന്നു അറിയാം വിശദമായി
world
‘എല്ലാ ഹൃദയങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക’ (Use Heart for every heart) എന്ന സന്ദേശവുമായാണ് ഇന്ന്Heart Attack, worlലോക ഹൃദയാരോഗ്യ ദിനം ആഘോഷിക്കുന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറി കഴിഞ്ഞ സാഹചര്യത്തിൽ വേണം അതീവ കരുതൽ.
കോവിഡ് ബാധിച്ചവരിൽ ഇതിനുള്ള സാധ്യതകളേറിയതോടെ ജീവിത ശൈലിയിൽ ഏറെ ക്രമീകരണങ്ങൾ വേണമെന്ന് വിദഗ്ധർ പറയുന്നു. ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, പുകവലി, പൊണ്ണത്തടി, തുടങ്ങിയവയ്ക്ക് എതിരായുള്ള ബോധവത്‌ക്കരണമാണ് ഈ ഹൃദയ ദിനത്തിൽ ചെയ്യേണ്ടത്.
എങ്ങനെയാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവിശമാണ്. പ്രായ വ്യത്യാസമില്ലാതെ ഇന്ന് യുവാക്കളിൽ പോലും ഹൃദയാഘാതം സംഭവിക്കുന്നത് സ്ഥിരം കാഴ്ചയായിരിക്കുകയാണ്, എന്നാലും ഇതിനെ കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല എന്നതാണ് വാസ്തവം. ‘രാത്രി ഉറങ്ങാൻ കിടന്നു, രാവിലെ എഴുന്നേറ്റില്ല, ഹൃദയാഘാതമായിരുന്നു എന്ന തരത്തിലുള്ള വാർത്തകൾ ഈയിടെയായി സ്ഥിരമായി നാം കേൾക്കുന്നുണ്ടല്ലോ.
ഹൃദയസ്തംഭനം ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തം എത്തിക്കുന്ന ആർട്ടറികളിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ്. ഇത് സംഭവിക്കുമ്പോൾ ആ ആർട്ടറിയിൽ നിന്നും രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിലാക്കുന്നു.
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആർട്ടറീസിനെ കൊറോണറി ആർട്ടറി എന്നു പറയുന്നു. കൊറോണറി ഹാർട്ട് ഡിസീസ് അഥവാ കൊറോണറി ആർട്ടറി ഡിസീസ് എന്ന അവസ്ഥയെ ആണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്. ഈ അസുഖം, കൊറോണറി ആർട്ടറിയുടെ അകത്തെ ഭിത്തിയിൽ കൊഴുപ്പ് (ഫാറ്റ്) അടിഞ്ഞുകൂടി പ്ളേക് ഉണ്ടാകുന്നു. ഈ പ്ളേക് ചിലപ്പോൾ രക്തം കട്ടപിടിക്കാൻ കാരണമാകുന്നു. ഈ ബ്ലോക്ക് രക്തം ആർട്ടറിയിൽകൂടെ ഹൃദയത്തിൽ എത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്.
ഹൃദയസ്തംഭനം ആണോ എന്ന് എങ്ങനെ ആണ് അറിയുക? ലക്ഷണങ്ങൾ എന്തൊക്കെയാണ്?
നെഞ്ചിൽ വേദന, ഭാരം കയറ്റിവച്ച പോലെ തോന്നുക, അസ്വസ്ഥത, അരയ്ക്കു മുകളിൽ ഉള്ള മറ്റുഭാഗങ്ങളിൽ അതായത് കൈകളിൽ, പുറത്ത്, കഴുത്തിൽ, താടിയെല്ലിൽ അല്ലെങ്കിൽ വയറ്റിൽ വേദന, തുടിപ്പ്, അല്ലെങ്കിൽ അസ്വസ്ഥത, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ഛർദ്ദിക്കാൻ തോന്നുക, ഛർദ്ദിക്കുക, ഏമ്പക്കം വിടുക, അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ഇതൊക്കെയാണ് ഹാർട്ട് അറ്റാക്ക് വരുന്ന സമയത്ത് ആളുകൾക്ക് സാധാരണ അനുഭവപ്പെടുന്നത്.
ഇത് കൂടാതെ വിയർക്കുകയോ തണുപ്പ് തോന്നുകയോ ചെയ്യുക, ഈർപ്പമുള്ള ചർമം, വേഗത്തിലുള്ളതോ ക്രമം തെറ്റിയതോ ആയ ഹൃദയ സ്പന്ദനം. തല കറക്കം അല്ലെങ്കിൽ ഒരു മന്ദത അനുഭവപ്പെടൽ ഇത്തരത്തിലുള്ള ലക്ഷണങ്ങളും പൊതുവേ ഉണ്ടാകാറുണ്ട്.
ഒരാൾ വല്ലാതെ ആകാംക്ഷാഭരിതനായിരിക്കുമ്പോഴോ വല്ലാതെ നെര്‍വസ് ആയിരിക്കുമ്പോഴോ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതും അതിവേഗത്തിലാക്കുന്നതും സാധാരണമാണ്. എന്നാല്‍, ഇതല്ലാത്ത അവസരങ്ങളില്‍ എപ്പോഴെങ്കിലും ഹൃദയമിടിപ്പിന് വേഗം കൂടുകയോ താളം തെറ്റുകയോ ചെയ്തിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. ഹൃദ്രോഗത്തിന്റെ സൂചനയാണ്.
ഹൃദ്രോഗം വരാതിരിക്കാൻ എന്തൊക്കെ കരുതൽ നടപടികളാണ് സ്വീകരിക്കേണ്ടത്?
പുകവലി ഒരു പ്രധാന വില്ലനാണ്. നിങ്ങൾക്ക് ഹൃദയത്തെ സംരക്ഷിക്കണമെങ്കിൽ ഇന്നുതന്നെ പുകവലി ഉപേക്ഷിക്കുക. ഇനി പുകവലിക്കാത്തവർ, പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനിൽക്കാനും ശ്രദ്ധിക്കുക.
ഭക്ഷണകാര്യത്തിലും നിയന്ത്രണങ്ങൾ ഉണ്ടാവണം. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണവും വറുത്ത ഭക്ഷണങ്ങളോടും നോ പറയാം. റെഡ് മീറ്റ് അധികം കഴിക്കാതെ ശ്രദ്ധിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. കൊഴുപ്പു കുറഞ്ഞ പാലുൽപ്പന്നങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
അമിത ശരീര പരത്തിലും ഒരു നിയന്ത്രണം ഉണ്ടാവാം. നിങ്ങളുടെ ഉയരത്തില് അനുപാതകമായ ഭാരമാണ് ഉചിതം. കൂടുതൽ ആക്റ്റീവായിരിക്കാൻ ശ്രദ്ധിക്കുക. നടത്തം, പൂത്തോട്ട പരിപാലനം, അതുല്ലെങ്കിൽ മനസ്സിനും ശരീരത്തിനും സന്തോഷവും ഉന്മേഷവും നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുക.
ഉറക്കക്കുറവും ഹൃദ്രോഗത്തിന്റെ സുഹൃത്തല്ല. അതിനാൽ മതിയായ ഉറക്കം ലഭ്യമാക്കുക. മുതിർന്നവർ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികൾ 8-9 മണിക്കൂറും ഉറങ്ങണം.
മദ്യപാനം അമിതമായാൽ, രക്തത്തിലെ ട്രൈഗ്ലിസറൈഡിൻറെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. അതിനാൽ മദ്യപാനം ഒഴിവാക്കുക.
ഹൃദ്രോഗം നേരത്തെ തിരിച്ചറിയാൻ സാധിക്കുമോ?
അപകടഘടകങ്ങൾ വച്ചുള്ള പലതരം സ്കോറിംഗുകളാണു ഹൃദ്രോഗസാധ്യത അനുമാനിക്കാനും പ്രതിരോധ ചികിത്സ ആസൂത്രണം ചെയ്യാനും ചികിത്സകരെ സഹായിക്കുന്നത്.ഒരു അപായഘടകവും പ്രബലമല്ലാത്ത ഒരു നാൽപതു വയസുകാരന്റെ പത്തു വർഷത്തേക്കുള്ള ഹൃദ്രോഗസാധ്യത പത്തുശതമാനത്തിൽ താഴെയാണ്.
എന്നാലയാളുടെ ബിപി 160—ൽ കൂടുകയും കൊളസ്ട്രോൾ 250mg/dlൽ കൂടുകയും ചെയ്താൽ ഈ സാധ്യത 20 ശതമാനമാകുന്നു. പ്രമേഹം കൂടി ബാധിച്ചാൽ ഇതു 30 ശതമാനമാകും. ഒപ്പം പുകവലിയും കൂടി ആരംഭിച്ചാൽ ഇതു 40 ശതമാനമായി കൂടും.
50 വയസ്സുള്ള പുരുഷൻ. പത്തു വർഷമായി പ്രമേഹമുണ്ട്. ദിവസം ഏതാണ്ട് 10 സിഗരറ്റു വലിക്കും. ടോട്ടൽ കൊളസ്ട്രോളും ഹൃദയാഘാതസാധ്യത കുറയ്ക്കുന്ന നല്ല കൊളസ്ട്രോളായ HDL കൊളസ്ട്രോളും തമ്മിലുള്ള അനുപാതം ഏഴാണ്. ബി. പി. 154/94. ഇദ്ദേഹത്തിന്റെ അടുത്ത അഞ്ചു വർഷത്തേക്കുള്ള ഹൃദ്രോഗസാധ്യത 30 ശതമാനമാണ്.
40 വയസ്സുള്ള സ്ത്രീ. പ്രമേഹമില്ല ടോട്ടൽ കൊളസ്ട്രോളും HDL കൊളസ്ട്രോളും തമ്മിലുള്ള അനുപാതം മൂന്ന്. ബി. പി 136/82. പുകവലിയില്ല. ഇവരുടെ അടുത്ത അഞ്ചു കൊല്ലത്തെ ഹൃദ്രോഗസാധ്യത 2.5 ശതമാനത്തിലും താഴെ മാത്രം. ഇങ്ങനെ അപായഘടകങ്ങളുടെ തോതുവച്ചുതന്നെ നമുക്കു ഹൃദ്രോഗസാധ്യത തിരിച്ചറിയാൻ സാധിക്കും.
ഹൃദയം നിലച്ചാൽ ജീവിതത്തിനു തന്നെ പൂർണ്ണ വിരാമം കുറിക്കപ്പെടുകയാണ്, അത് കൊണ്ട് ഏറെ കരുതലോടെ നോക്കാം നമ്മുടെ ഹൃദയത്തെ.