കുളത്തില്‍ വീണ് അപകടത്തില്‍പെട്ട ഒരമ്മയുടെയും രണ്ട് മക്കളുടെയും ജീവന് രക്ഷകരായി കീഴ്പ്പയ്യൂരിലെ രണ്ട് വിദ്യര്‍ത്ഥികള്‍


മേപ്പയ്യൂര്‍: വിദ്യാര്‍ത്ഥികളുടെ സമയോചിതമായ ഇടപെടല്‍ രക്ഷപ്പെട്ടത് ഒരമ്മയും രണ്ട് മക്കളും. ഒരാഴ്ച്ച മുന്‍പാണ് സംഭവം. കീഴ്പ്പയ്യൂര്‍ നെല്ലോളിത്താഴത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ ഒരു സ്ത്രീയും രണ്ട് കുട്ടികളും വെള്ളത്തില്‍ മുങ്ങിപ്പോവുകയയായിരുന്നു. ഇത് കണ്ട വിദ്യാര്‍ത്ഥികള്‍ ഓടിവന്ന് ഇവരെ രക്ഷപ്പെടുത്തി.

കീഴ്പ്പയ്യൂര്‍ കുരുടഞ്ചേരി കുഞ്ഞമ്മദിന്റെ മകന്‍ മുഹമ്മദ് നിദാന്‍(16), കിഴക്കയില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദലി എന്നിവരാണ് കുട്ടികള്‍ക്കും അമ്മയ്ക്കും രക്ഷകരായി എത്തിയത്.

വിദ്യാര്‍ത്ഥികകളുടെ നന്മ മനസ്സിന് ജനമൈത്രി പോലീസിന്റെ അംഗീകാരം ലഭിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ മേപ്പയ്യൂര്‍ സ്റ്റേഷനില്‍ വെച്ച് ജനമൈത്രി പോലീസ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചത്.

സ്റ്റേഷനില്‍ വെച്ച് നടന്ന അനുമോദന ചടങ്ങില്‍ സി.ഐ ഉണ്ണികൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി. സ്റ്റേഷനിലെ മറ്റ് ഓഫീസര്‍മാര്‍ പങ്കെടുത്തു.

summary: two students saved the mother and her 2 children who fell into the pool