കോഴിക്കോട് രണ്ട് പേരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു; ഒരാള്‍ കെ.എസ്.യു ജില്ലാ സെക്രട്ടറി


കോഴിക്കോട്: കോഴിക്കോട് രണ്ട് പേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹര്‍, ഷിജു എന്ന ടിങ്കു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വധശ്രമം, കവര്‍ച്ച, ലഹരിക്കടത്ത് കൂടാതെ ആറുമാസം പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഷിജു.

ബുഷര്‍ അടിപിടി, കൊലപാതക ശ്രമം, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. അതേസമയം കെ.എസ്.യു നേതാവിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ഡി.സി.സി ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കരിനിയമങ്ങള്‍ പ്രയോഗിക്കുക ആണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.