ഒരു ഷര്‍ട്ട് രണ്ടുപേര്‍ക്ക് ഇഷ്ടമായി, പിന്നെ നടന്നത് പൊരിഞ്ഞതല്ല്; സംഭവം നാദാപുരത്ത്
നാദാപുരം: ഒരു ഷര്‍ട്ട് രണ്ട് പേര്‍ക്ക് ഇഷ്ടമായാല്‍ എന്ത് സംഭവിക്കും? ഒന്നുകില്‍ ഏതെങ്കിലും ഒരാള്‍ എടുക്കും, അല്ലെങ്കില്‍ അതേപോലൊന്ന് വേറെയുണ്ടെങ്കില്‍ രണ്ടുപേര്‍ക്കും കിട്ടും. പക്ഷേ നാദാപുരത്ത് ഇതൊന്നുമല്ല സംഭവിച്ചത്, കൂട്ടതല്ലാണ്.
നാദാപുരം- കല്ലാച്ചി റോഡില്‍ സ്വകാര്യ ക്ലിനിക്കിന് മുന്നിലായി തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ഷര്‍ട്ടിന്റെ പേരിലുള്ള കൂട്ടത്തല്ല്. ഷര്ട്ടെടുത്ത യുവാക്കള്‍ മാത്രമല്ല ഒപ്പമുണ്ടായിരുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. നാദാപുരം പൊലീസും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടാണ് നടുറോഡിലെ അടിപിടി കൂട്ടങ്ങളെ പിരിച്ചുവിട്ടത്.

രണ്ടുദിവസം മുമ്പ് വാഹനം പാര്‍ക്ക് ചെയ്തതും ആഢംബര വാഹനത്തിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതുമായും ബന്ധപ്പെട്ടും ഇതേ സംഘം ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.