റീൽസ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശി കാറിടിച്ച് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ പോലിസ് സ്റ്റേഷന് സമീപം റീൽസ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശി കാറിടിച്ച് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. തലക്കുളത്തൂർ പറമ്പത്ത് സ്വദേശി എടശ്ശേരി മുഹമ്മദ് റബീസ്, മഞ്ചേരി സ്വദേശി കല്ലിങ്കൽ വീട്ടിൽ സാബിത് റഹ്മാൻ എന്നിവരാണ് വെള്ളയിൽ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇവരാണ് റീൽസ് ചിത്രീകരത്തിനു ഉപയോഗിച്ച കാറുകൾ ഓടിച്ചിരുന്നത്.
അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, നരഹത്യ തുടങ്ങിയ വകുപ്പുകൾ ചുമതിയായിരിക്കും ഇവരെ അറസ്റ്റ് ചെയ്യുക. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും എന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത വാഹങ്ങൾ ഇന്നലെ വൈകീട്ട് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ എത്തി പരിശോധിച്ചിരുന്നു.

കേസ് അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ച ആൽവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.